‘ശതാരവ്’ : അധ്യാപക ദിനാഘോഷവും ഗ്രാൻ്റ് പാരൻ്റ്സ് സ്‌നേഹ സംഗമവും അവിസമരണീയമായി.

കാരമൂല : ‘ശതാരവ്’ എന്ന പേരിൽ കുമാരനെല്ലൂർ ഗവ. എൽ പി സ്‌കൂളിൽ നടന്നു വരുന്ന നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന അധ്യാപക ദിനാഘോഷവും ഗ്രാൻ്റ് പാരൻ്റ്സ് സ്‌നേഹ സംഗമവും അവിസമരണീയമായി.
കാരശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ദിവ്യ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ മുസീർ പട്ടാംകുന്നൻ അധ്യക്ഷത വഹിച്ചു. മോട്ടിവേറ്ററും പരിശീലകനും അധ്യാപകനുമായ കെ സി ഹാഷിദ് മുഖ്യാതിഥിയായിരുന്നു. അദ്ദേഹത്തെ എ പി മുരളീധരൻ പൊന്നാടയണിയിച്ച് ആദരിച്ചു.
സ്‌കൂളിലെ മുഴുവൻ അധ്യാപകർക്കും ആഘോഷ കമ്മറ്റി സ്‌നേഹോപഹാരം കൈമാറി. പങ്കെടുത്ത മുഴുവൻ ഗ്രാൻ്റ് പാരൻ്റ്സിനും പേരക്കുട്ടികൾ റോസാപ്പൂവും സമ്മാനങ്ങളും നൽകി.
ഗ്രാൻ്റ് പാരൻ്റ്സിൻ്റെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി.
പിടിഎ പ്രസിഡൻ്റ് റസാഖ് പാലൂർ, എംപിടിഎ ചെയർ പേഴ്സൺ മോബിക, മാധ്യമ പ്രവർത്തകൻ എ പി മുരളീധരൻ, ഷക്കീബ് കീലത്ത്, സലീം വെള്ളലശേരി, മുജീബ് കീലത്ത്, ജി ഫൗസിയ, കെ റസ്ന എന്നിവർ ആശംസകൾ നേർന്നു.
പ്രധാനധ്യാപകൻ ടി കെ ജുമാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ സുനിത നന്ദിയും പറഞ്ഞു.
ഫോട്ടോ: ‘ശതാരവ്” എന്ന തലക്കെട്ടിൽ :കുമാരനെല്ലൂർ ഗവ. എൽ പി സ്‌കൂളിൽ നടന്നു വരുന്ന നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന അധ്യാപക ദിനാഘോഷവും ഗ്രാൻ്റ് പാരൻ്റ്സ് സ്‌നേഹ സംഗമവും കാരശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ദിവ്യ ഉദ്ഘാടനം ചെയ്യുന്നു.


