KODIYATHOORLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൊടിയത്തൂരിൽ സ്ത്രീകൾക്കായി യോഗ പഠന ക്ലാസിന് തുടക്കമായി.

ചെറുവാടി: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ത്രീകളുടെ ആരോഗ്യവും മാനസിക ഉന്മേഷവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന യോഗ പഠന ക്ലാസിന് ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (CHC) തുടക്കമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സുജാ ടോം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. കേശിനി, സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. മായ തുടങ്ങിയവർ സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ ഡോ. ശ്രീദേവി കെ.പി. പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ വാർഡ് മെമ്പർ കെ.വി. നിയാസ് സ്വാഗതവും സുബൈദ കെ.ടി. നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com