LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,
തിരുവമ്പാടി-പുല്ലൂരാംപാറ റോഡിൽ സെപ്റ്റംബർ 8 മുതൽ ഗതാഗത നിരോധനം

തിരുവമ്പാടി : കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന തിരുവമ്പാടി-പുല്ലൂരാംപാറ-മറിപ്പുഴ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരുമ്പകം പാലം പുതുക്കിപ്പണിയുന്നതിനാൽ സെപ്റ്റംബർ എട്ട് മുതൽ ഈ വഴിയിലുള്ള വാഹനഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇതേത്തുടർന്ന് തിരുവമ്പാടി ഭാഗത്തുനിന്ന് പുല്ലൂരാംപാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും തിരികെ വരുന്ന വാഹനങ്ങളും തിരുവമ്പാടി-വഴിക്കടവ്-പുന്നക്കൽ-പൊന്നാങ്കയം വഴിയുള്ള ബദൽ മാർഗ്ഗം ഉപയോഗിക്കേണ്ടതാണ്.



