LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി ചെറുപുഴ മലിനമായി; നാട്ടുകാർ വലിയ പ്രതിഷേധത്തിൽ

മുക്കം :ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടിപുഴയിലേക്ക് ഒഴുകിയതോടെ നാട്ടുകാർ ആശങ്കയിൽ. തോട്ടുമുക്കം ചെറുപുഴയിലേക്കാണ് വ്യാപകമായി സ്ലറി ഒഴുകിയെത്തിയത്. ഇതോടെ പുഴ പൂർണ്ണമായും മലിനമായി. ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന പുഴയാണിത്. ഇതോടെ പുഴയിലെ വെള്ളം കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലുമായി.
പുഴയുടെ ഇരുതീരങ്ങളിലുമായി നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സുകളും കുളിക്കടവുകളുമുണ്ട്. സ്ലറി കലർന്നതോടെ ഇവയെല്ലാം പൂർണ്ണമായും ഉപയോഗശൂന്യമായിരിക്കുകയാണ്. പനമ്പിലാവിന് മുകളിലായി പ്രവർത്തിക്കുന്ന ക്രഷറിൽ നിന്നാണ് സ്ലറി പുഴയിലേക്ക് ഒഴുകിയെത്തിയത് എന്നാണ് വിവരം.
പ്രദേശത്തെ പ്രധാന ജലസ്രോതസ്സ് മലിനമാക്കപ്പെട്ടതോടെ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്. സംഭവത്തിൽ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും കുടിവെള്ളം മുട്ടിച്ച ക്രഷർ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com