KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മഞ്ഞപ്പൊയിൽ – വഴിക്കടവ് – ഈട്ടിപ്പാറ റോഡ് ലിങ്ക് റോഡായി ഉയർത്തണം എം.എൽ.എയ്ക്ക് നിവേദനം നൽകി

കൂടരഞ്ഞി : മലയോര ഹൈവേയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന തരത്തിൽ കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞപ്പൊയിൽ– മുള്ളൻപടി– വഴിക്കടവ്– പനക്കച്ചാൽ അമ്മാവൻകട– ഈട്ടിപ്പാറ റോഡ് ലിങ്ക് റോഡായി ഉയർത്തണ മെന്നാവശ്യപ്പെട്ട് എം.എൽ.എ. സി.കെ. കാസിമിന് നിവേദനം നൽകി.

മലയോര മേഖലയിലെ പ്രധാന ഗ്രാമീണ ഗതാഗത പാതകളിലൊന്നായ റോഡ് ലിങ്ക് റോഡായി വികസിപ്പിക്കുന്നത് പ്രദേശത്തിന്റെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം നൂറുകണക്കിന് കുടുംബങ്ങൾക്കും കർഷകർക്കും ഗുണകരമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

പൂവാറൻതോട്, മഞ്ഞക്കടവ്, നായാടംപൊയിൽ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാനും റോഡിന്റെ വികസനം സഹായിക്കും. മലയോര ഹൈവേയിലെയും കൂടരഞ്ഞി അങ്ങാടിയിലെയും ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിനും കാർഷിക ഉത്പന്നങ്ങളുടെ വിപണനവും വിനോദസഞ്ചാര മേഖലയുടെ വളർച്ചയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ലിങ്ക് റോഡ് പദവി ലഭിക്കുന്നത് സഹായകമാകുമെന്ന് നിവേദക സംഘം വ്യക്തമാക്കി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിൽ, വാർഡ് മെമ്പർ ഷീബ റോയ് നെച്ചിക്കാട്ടിൽ, ജോർജ് വർഗീസ്, ജോസ് മാസ്റ്റർ പാണ്ടംപഠത്തിൽ, ഇ.എം. ഷാഹുൽ ഹമീദ് മാസ്റ്റർ ഇളംതുരുത്തിൽ, എം.ടി. തോമസ് മാസ്റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം എം.എൽ.എയെ കണ്ട് നിവേദനം നൽകിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com