സിപിഎം കോടഞ്ചേരി ലോക്കൽ കമ്മിറ്റി കുടുംബ സംഗമം നടത്തി.

കോടഞ്ചേരി: സെപ്റ്റംബർ 13, 14, 15 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പ്രചാരണത്തിന്റെ ഭാഗമായി കോടഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
മൈക്കാവ് പാരിഷ് ഹാളിൽ നടന്ന സംഗമം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സ. വി.കെ. സനോജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം എ.എം. ഫൈസൽ അധ്യക്ഷത വഹിച്ചു.
അനൂപ് കക്കോടി, ദീപു പ്രേംനാഥ്, ഷിജി ആന്റണി, ജോർജുകുട്ടി വിളക്കുന്നേൽ, റെജി കെ.ഇ., ബിന്ദു ജോർജ്, നിഷ റെജി, അനി വെട്ടിക്കോട്ടിൽ, വി. ബിനുരാജ്, കെ.എം. വിലാസിനി, റൂബി തമ്പി, ശ്രീജിത്ത് യു.കെ. എന്നിവർ പ്രസംഗിച്ചു.
ലോക്കൽ സെക്രട്ടറി എ.എസ്. രാജു സ്വാഗതവും എബിൻ പോൾ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന ചടങ്ങിൽ രക്തസാക്ഷി ജോബി ആൻഡ്രൂസിന്റെ മാതാപിതാക്കളായ സി.സി. ആൻഡ്രൂസ്, മേരി എന്നിവരെയും പഴയകാല പാർട്ടി നേതാക്കളെയും പ്രവർത്തകരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും വി.കെ. സനോജ് എം.എൽ.എ ആദരിച്ചു.



