Uncategorized

GUPS മണാശ്ശേരിയിൽ ‘സ്പന്ദനം’ സൗജന്യ ചികിത്സാ-അവബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.

മണാശ്ശേരി: 20 വയസ്സുവരെയുള്ള കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണവും സൗജന്യ ചികിത്സയും ലക്ഷ്യമിടുന്ന ‘സ്പന്ദനം’ പദ്ധതിയുടെ ഭാഗമായി GUPS മണ്ണാശ്ശേരി സ്കൂളിൽ മെഡിക്കൽ ക്യാമ്പും അവബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
കുട്ടികളിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ അഡിക്ഷൻ, പഠനത്തിലും വായനയിലുമുള്ള മടി, മറ്റ് ശാരീരിക-മാനസിക വെല്ലുവിളികൾ എന്നിവ പരിഹരിക്കുന്നതിനുള്ള പ്രത്യേക ചികിത്സാരീതികളും കൗൺസിലിംഗും പദ്ധതിയിലൂടെ ലഭ്യമാക്കുന്നുണ്ട്. വിദ്യാർത്ഥികൾക്കിടയിലും രക്ഷിതാക്കളിലും ഇതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ എത്തിക്കുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മനീഷ ഉള്ളാട്ടിൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റാഷിദ് കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ബബിഷ കെ.പി സ്വാഗതം ആശംസിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ജസീം എം. ആശംസാ പ്രസംഗം നടത്തു കയും ശ്രീജ ടീച്ചർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com