LOCAL NEWS

രുചിവൈവിധ്യങ്ങളുമായി വിദ്യാർത്ഥികൾ തൊണ്ടിമ്മൽ സ്കൂളിൽ പലഹാരമേള നടത്തി

തിരുവമ്പാടി: പഠനത്തോടൊപ്പം ജീവിതാനുഭവങ്ങളും പങ്കുവെച്ച്
തൊണ്ടിമ്മൽ ജി എൽ പി  സ്കൂളിലെ വിദ്യാർത്ഥികൾ  പലഹാരമേള സംഘടിപ്പിച്ചു. വിദ്യാർഥികൾ വീടുകളിൽനിന്ന് രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം പലഹാരങ്ങൾ മേളയ്ക്ക് രുചിവൈവിധ്യവും കൗതുകവും പകർന്നു.
എല്ലാ ക്ലാസുകളിലെയും പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് മേള സംഘടിപ്പിച്ചത്. പാഠപുസ്തകത്തിലെ അറിവുകൾ പ്രായോഗിക അനുഭവങ്ങളിലൂടെ കൂടുതൽ മനസ്സിലാക്കുന്നതിനൊപ്പം കുട്ടികളിൽ സർഗാത്മകതയും പങ്കാളിത്ത മനോഭാവവും വളർത്തുക എന്നതും മേളയുടെ ലക്ഷ്യമായിരുന്നു.
വിവിധ രുചികളിലും രൂപങ്ങളിലുമുള്ള പലഹാരങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.കുട്ടികൾ കൊണ്ട് വന്ന വിഭവങ്ങളുടെ പാചകക്കുറിപ്പ് അവതരണവും നടത്തി.   
സ്കൂൾ പ്രഥമ അധ്യാപിക കെ എസ് രഹ്ന മോൾ  ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഫൈസൽ പുതുക്കുടി, കെ അഹമ്മദ് ഷാഫി, കെ ശോഭന, ശ്രുതി രാജൻ, ശ്രീജ അധ്യാപക വിദ്യാർത്ഥികളായ ഫാദി, അഞ്ജലി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com