
മുക്കം : സ്പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതകരോഗം ബാധിച്ച, ഒറ്റപ്രസവത്തിലെ 3 കുരുന്നുകൾ ചികിത്സാ സഹായം തേടുന്നു. മൂവരുടെയും ചികിത്സയ്ക്കും ജീൻ തെറപ്പിക്കും വേണ്ടത് 50 കോടി രൂപ. മുക്കം കല്ലുരുട്ടി പൂത്തിരിച്ചാലിൽ അരുൺ– ഷാമിൽ ദമ്പതികളുടെ മക്കളായ ഏഥൻസ് മോസസ്, ഡാവിഡ് മാഗ്നസ്, ഒലിവർ ജോന എന്നിവർക്കാണ് അപൂർവരോഗം. കുഞ്ഞുങ്ങൾക്ക് ഒരു വയസ്സും 8 മാസവുമാണ് പ്രായം. പേശീബലം ക്ഷയിച്ചതിനാൽ ഇരിക്കാനും നടക്കാനും എഴുന്നേൽക്കാനും ശ്വാസം എടുക്കാനും ആഹാരം കഴിക്കാനുമെല്ലാം കുരുന്നുകൾ കഷ്ടപ്പെടുകയാണ്. 50 കോടി രൂപ കണ്ടെത്താൻ ജനകീയ കമ്മിറ്റി രൂപീകരിച്ച് ക്രൗഡ് ഫണ്ടിങ് അക്കൗണ്ട് രൂപീകരിച്ചിരിക്കയാണെന്ന് സി.കെ.കാസിം എംഎൽഎ പറഞ്ഞു.
അക്കൗണ്ട് നമ്പർ: 21360100162505, ഫെഡറൽ ബാങ്ക് ഓമശ്ശേരി ശാഖ, ഐഎഫ്എസ്സി കോഡ്: എഫ്ഡിആർഎൽ 0002136. കോഴിക്കോട്, വയനാട് എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ രക്ഷാധികാരികളാണ്. 50 ദിവസത്തിനകം 50 കോടി സമാഹരിക്കുകയാണ് ജനകീയ കമ്മിറ്റിയുടെ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു.



