KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഭിന്നശേഷിക്കാർക്കുള്ള യു.ഡി.ഐ.ഡി കാർഡ് വിതരണം ചെയ്തു.

കൂടരഞ്ഞി :  കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടരഞ്ഞി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച സമ്പൂർണ അദാലത്തിന്റെ ഭാഗമായി യു.ഡി.ഐ.ഡി കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പിള്ളിൽ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെയിംസ് വേളാശേരിൽ, ആയിഷാബി ഷിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് വട്ടപ്പറമ്പിൽ, ദീപ പോൾ, പി.വി. സാദിഖ്, മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ പി.കെ. എന്നിവർ പങ്കെടുത്തു.അദാലത്തിൽ പങ്കെടുത്ത കൂടരഞ്ഞി, തിരുവമ്പാടി പഞ്ചായത്തുകളിലെ അർഹരായ നിരവധി ഗുണഭോക്താക്കൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ കൈമാറി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com