KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്രത്തിൽ വിജയദശമി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

കൂടരഞ്ഞി: കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങളും വിശേഷാൽ പൂജകളും വിപുലമായ ചടങ്ങുകളോടെ നടന്നു. വിദ്യാഭ്യാസ വിചക്ഷണൻ ഡോ. രൂപേഷ് നമ്പൂതിരി താമരക്കുളം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിപ്പിച്ചു.
ക്ഷേത്ര മേൽശാന്തി പി.സി. സുധീഷ് കുമാറിന്റെ കാർമ്മികത്വത്തിൽ ഗണപതിഹോമം, ഭഗവതിസേവ, സർവ്വൈശ്വര്യപൂജ, സരസ്വതീപൂജ, പുസ്തകപൂജ എന്നിവ നടന്നു. വാഹന-ആയുധ പൂജകൾക്ക് പി.എസ്. അദ്വൈത് കൃഷ്ണ, രാജീവ് ശാന്തി ചേളന്നൂർ, സന്ദീപ് ശാന്തി കാരപ്പറമ്പ്, ചന്ദ്രൻ ശാന്തി നടുവണ്ണൂർ എന്നിവർ നേതൃത്വം നൽകി.
ക്ഷേത്ര രക്ഷാധികാരികളായ സൗമിനി കലങ്ങാടൻ, സുന്ദരൻ എ. പ്രണവം, അജയൻ വല്ല്യാട്ട് കണ്ടം, ഗിരീഷ് കൂളിപ്പാറ, പ്രസിഡന്റ് ഷാജി കാളങ്ങാടൻ, സെക്രട്ടറി ദിനേഷ് കുമാർ അക്കരത്തൊടി എന്നിവരും ഭാരവാഹികളായ രാമൻകുട്ടി പാറക്കൽ, മനോജ് ചായംപുറത്ത്, രമണി ബാലൻ, രാജൻ കുന്നത്ത്, വിജയൻ പൊറ്റമ്മൽ, ഷൈലജ പള്ളത്ത്, ഇന്ദിര ചാമാടത്ത്, സുമതി പ്രദീപ്, സജീവൻ ആലക്കൽ, പ്രദീപ് പള്ളത്ത്, രാധാകൃഷ്ണൻ കൊളപ്പാറക്കുന്ന്, ഷാജി കോരല്ലൂർ, ബിന്ദു ജയൻ തുടങ്ങിയവരും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com