LOCAL NEWSMUKKAMNewsommasryതിരുവമ്പാടി മണ്ഡല വാർത്തകൾ,

കരിങ്ങമണ്ണ ശ്രീ അയ്യപ്പൻകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു

കരിങ്ങമണ്ണ: കരിങ്ങമണ്ണ ശ്രീ അയ്യപ്പൻകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ സമുചിതമായി ആഘോഷിച്ചു. വിജയദശമി ദിനത്തോടനുബന്ധിച്ച് നടന്ന സരസ്വതി പൂജ, വാഹനപൂജ തുടങ്ങിയ പൂജാ ചടങ്ങുകൾക്ക് ശ്രീനാഥ് നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
ക്ഷേത്രത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് ശ്രീ ഉണ്ണികൃഷ്ണൻ മാസ്റ്റർ നേതൃത്വം നൽകി. നിരവധി കുരുന്നുകളാണ് ആദ്യക്ഷരം കുറിച്ച് വിജ്ഞാനത്തിന്റെ ലോകത്തേക്ക് ചുവടുവെച്ചത്. തുടർന്ന് കുട്ടികളുടെ പ്രത്യേക എഴുത്തിനിരുത്ത് ചടങ്ങുകളും നടന്നു. രക്ഷാധികാരികളായ ബാലകൃഷ്ണൻ പുല്ലങ്ങോട്, പരമേശ്വരൻ നമ്പീശൻ എന്നിവരും,
ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട്  വിജയൻ പി.പി, കമ്മിറ്റി അംഗങ്ങളായ സുരേഷ് അമ്പാടി, ചന്ദ്രൻ നായർ ചാലിൽ, വസന്തകുമാർ, ധനൂപ് പി പി, സുരേഷ് ബാബു ചാലിൽ, രവി കയ്യേലിക്കൽ, ജയകുമാർ കയ്യേലിക്കൽ പ്രസാദ് കായ്ക്കൽ, രാജു അരേറ്റകുന്ന്,അനന്തു, ശ്രീജിനൻ കയ്യേലിക്കൽ, വിനീഷ്, ബാബു കുന്നുമ്മൽ, ദാമോദരൻ നെരോത്ത്, അജിത് കുമാർ, പത്മനാഭൻ പുല്ലങ്ങോട്, എന്നിവരും മാതൃസമിതി അംഗങ്ങളായ ഷീന, സുനിത,വിജയലക്ഷ്മി,സുഗിന, അനിത, ജിനി തുടങ്ങിയവരും ചടങ്ങുകൾക്കും അനുബന്ധ പരിപാടികൾക്കും നേതൃത്വം നൽകി.
ഭക്തജനങ്ങളുടെയും നാട്ടുക്കാരുടെയും സജീവ പങ്കാളിത്തം കൊണ്ട് വിദ്യാരംഭ ചടങ്ങുകൾ ഭക്തിസാന്ദ്രമായി മാറി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com