LOCAL NEWS

സി.ദീപ്തി സി.എം.സി കടമ്പനാട്ട് അന്തരിച്ചു

പരി.കർമ്മല മാതാവിന്റെ സന്യാസിനി സമൂഹത്തിലെ (CMC ) മാനന്തവാടി തിരുഹൃദയ പ്രൊവിൻസ് അംഗമായ സി.ദീപ്തി സി.എം.സി കടമ്പനാട്ട് (62) അന്തരിച്ചു.
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ കടമ്പനാട്ട് മത്തായി-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ് സി.ദീപ്തി.
തേക്കുംകുറ്റി മഠത്തിൽ നിന്നും  സന്യാസ പരിശീലനം പൂർത്തിയാക്കിയ സിസ്റ്റർ 1982 ൽ ആദ്യവൃത വാഗ്ദാനം നടത്തി. പഠനശേഷം  തെരേസിയൻ കോളേജ് മൈസൂർ, PU കോളേജ് പെരിയാപട്ടണം, സെന്റ് ഫിലോമിനാസ് കോളേജ് മൈസൂർ, മേരി മാതാ കോളേജ് മാനന്തവാടി, ഗവൺമെന്റ് കോളേജ് മാനന്തവാടി, CKHSS മണിമൂളി, സെന്റ് ജോസഫ് HS കല്ലോടി, സെന്റ് കാതറിൻസ് HSS പയ്യമ്പിള്ളി, IJMHSS കൊട്ടിയൂർ, സെന്റ് തോമസ്  HSS നടവയൽ, ഇൻഫെന്റ് ജീസസ് കേണിച്ചിറ, മാനന്തവാടി രൂപതയുടെ ഫെഡാർ ഫൗണ്ടേഷൻ കാട്ടിക്കുളം തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും  സെന്റ് ജോസഫ് ഹോസ്പിറ്റൽ മാനന്തവാടി, തോണിച്ചാൽ, പച്ചിലക്കാട്, നെല്ലിയോടി, കൃപാനിധി സ്റ്റഡി ഹൗസ് എന്നീ മഠങ്ങളിൽ അംഗമായും മൈസൂർ ക്രിസ്ത സദന, എടയൂർക്കുന്ന് മഠങ്ങളിൽ സുപ്പീരിയറായും സേവനമനുഷ്ഠിച്ചു.
സിസ്റ്ററിന്റെ ഭൗതികശരീരം നടവയൽ കൃപാനിധി സ്റ്റഡി ഹൗസ് ചാപ്പലിലാണ് വെച്ചിരിക്കുന്നത്. മൃതസംസ്കാര കർമ്മങ്ങൾ നാളെ (22-10-2026) ഉച്ചകഴിഞ്ഞ്  2.00 ന് നടവയൽ കൃപാനിധി സ്റ്റഡി ഹൗസിൽ വെച്ച് അഭിവന്ദ്യ മാർ അലക്സ്‌ താരാമംഗലം  പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com