KERALA NEWS

സൊറ പറയാനുള്ള ഇടമല്ല റോഡ്; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

റോഡുകൾ വാഹനങ്ങൾക്കുള്ളതാണെന്നും അവിടെ വണ്ടി നിർത്തി സംസാരിക്കുന്നത് അപകടങ്ങൾക്ക് വഴിവെക്കുമെന്നും മോട്ടോർ വാഹന വകുപ്പ്. ‘സൊറ പറയാനുള്ള ഇടമല്ല റോഡ്’ എന്ന തലക്കെട്ടോടെയുള്ള ക്യാമ്പെയ്‌നിലൂടെയാണ് വകുപ്പ് ഈ മുന്നറിയിപ്പ് നൽകുന്നത്.
റോഡിലെ ഗതാഗതം സുഗമമാക്കാൻ വാഹനങ്ങൾ പോകാനുള്ള ഇടമായ ‘ക്യാര്യേജ് വേ’കളിൽ ഒരു കാരണവശാലും വണ്ടി നിർത്താനോ ആളുകൾ നിന്ന് സംസാരിക്കാനോ പാടില്ല. അത്യാവശ്യമായി സംസാരിക്കണമെങ്കിൽ ക്യാരേജ് വേയ്ക്ക് വെളിയിൽ സുരക്ഷിതമായ സ്ഥലങ്ങളിൽ വണ്ടി നിർത്തി സംസാരിക്കാം.
റോഡിൽ വണ്ടി നിർത്തി സൊറ / കുശലം പറയുമ്പോൾ പിന്നിൽ നിന്നും വരുന്ന മറ്റ് വാഹനങ്ങൾക്ക് അപ്രതീക്ഷിതമായി ബ്രേക്കിടേണ്ടിയും ദിശ മാറ്റേണ്ടിയും വരുന്നു. ഇത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകും. ഇത്തരം പ്രവണതകൾ ഒഴിവാക്കി റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടു.കോട്ടയം പാമ്പാടിയിൽ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പ് ഇത്തരത്തിലുള്ള ഒരു പോസ്റ്റ് തയ്യാറാക്കിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com