KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വിക്ടറി ഡേ സെലിബ്രേഷൻ തിരുവമ്പാടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി : കോഴിക്കോട് റവന്യൂ ജില്ലാ കായികമേളയിൽ താമരശ്ശേരി സബ് ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും, സബ്ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളകളിലും സബ്ജില്ലാ കായികമേളയിലും തിളക്കമാർന്ന വിജയം കൈവരിച്ച  കായിക-ശാസ്ത്ര പ്രതിഭകളെ ആദരിച്ചുകൊണ്ട് കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വിക്ടറി ഡേ സെലിബ്രേഷൻ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.

റവന്യൂ ജില്ലാ കായികമേളയിലെ മികച്ച പ്രകടനത്തിലൂടെ സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ സംസ്ഥാനതല കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 
സ്കൂൾ ഗായകസംഘത്തിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ  റോഷിൻ മാത്യു സ്വാഗതം ആശംസിച്ചു. തുടർന്ന് സ്കൂൾ മാനേജർ ഫാ.ബിനു പുളിക്കൽ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി എം.എൽ.എ  സി.കെ. കാസിം പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയും വിവിധ മേളകളിൽ വിജയികളായ വിദ്യാർത്ഥികളെയും പങ്കെടുത്തവരെയും ചടങ്ങിൽ ആദരിക്കുകയും ചെയ്തു. 
തുടർന്ന് നടന്ന ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ്, വാർഡ് മെമ്പർ  റീന ബിജു, പി.ടി.എ പ്രസിഡന്റ്  ഷിൻജോ തൈക്കൽ എന്നിവർ വിജയികൾക്ക് ആശംസകൾ അറിയിച്ചു സംസാരിച്ചു. 
സ്റ്റാഫ് പ്രതിനിധി  രാജേഷ് മാത്യു ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com