KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

വേളംകോട് സെന്റ് ജോർജ്സിൽ ‘മുഹബത്ത് ബസാറിന്റെ ക്ലസ്റ്റർ തല ഉദ്ഘാടനം സംഘടിപ്പിച്ചു.

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ ഉപജീവനം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ‘മുഹബത്ത് ബസാറി’ന്റെ തിരുവമ്പാടി ക്ലസ്റ്റർതല ഉദ്ഘാടനം നടന്നു. സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് റൂബി മാർക്കോസ് അധ്യക്ഷത വഹിച്ചു. തിരുവമ്പാടി എൻ.എസ്.എസ്. ക്ലസ്റ്റർ കൺവീനറും  കരുവൻപൊയിൽ ഗവൺമെന്റ്  ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനുമായ രതീഷ് ടി. മുഖ്യാതിഥിയായി.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, വാർഡ് മെമ്പർമാരായ ബിന്ദു ജോർജ്, റെജി തമ്പി, ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി, മാനേജ്മെന്റ് പ്രതിനിധി സിസ്റ്റർ സുധർമ്മ എസ്.ഐ.സി, വളണ്ടിയർ ലീഡർ ആൽവി സാജി എന്നിവർ ആശംസകൾ നേർന്നു.

എൻ.എസ്.എസ്. മാനസ ഗ്രാമത്തിലെ അംഗമായ ബിൻസി എൽദോയ്ക്കാണ് ബസാറിന്റെ നടത്തിപ്പ് ചുമതല. വിദ്യാർഥികൾക്ക് ലഘുഭക്ഷണം ലഭ്യമാക്കുന്നതിനൊപ്പം പ്രസ്തുത വ്യക്തിയുടെ ഉപജീവനമാർഗം ശക്തിപ്പെടുത്താനും പദ്ധതി സഹായകമാകും.

എൻ.എസ്.എസ്. വളണ്ടിയർമാരായ ആൻ മരിയ ജസ്റ്റിനും അലീന ആൻഡ്രൂസും പരിപാടി അവതരിപ്പിച്ചു. പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ. നന്ദി പറഞ്ഞു. അധ്യാപകർ അനദ്ധ്യാപകർ വിദ്യാർഥികൾ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com