LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

എസ്.എം.എ. ബാധിതരായ മൂന്ന് കുട്ടികളുടെ കുടുംബത്തെ ആർ.ജെ.ഡി നേതാക്കൾ സന്ദർശിച്ചു, സഹായം ഉറപ്പുനൽകി.

തിരുവമ്പാടി : സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ. ടൈപ്പ് 2) എന്ന അപൂർവ ജനിതകരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഡേവിഡ്, ഏദൻ, ഒലിവർ എന്നീ മൂന്ന് കുട്ടികളുടെ കുടുംബത്തെ ആർ.ജെ.ഡി നേതാക്കൾ സന്ദർശിച്ചു. കുട്ടികളുടെ ചികിത്സയ്ക്കായി രൂപീകരിച്ച സഹായകമ്മിറ്റി ഓഫീസിലും എത്തിയ നേതാക്കൾ കുടുംബാംഗങ്ങളുമായും കമ്മിറ്റി ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തി.

ചികിത്സാ പുരോഗതിയും ധനസമാഹരണ പ്രവർത്തനങ്ങളും വിലയിരുത്തി.
മൂന്ന് കുട്ടികളുടെയും തുടർചികിത്സയ്ക്ക് വലിയ സാമ്പത്തിക സഹായം ആവശ്യമായ സാഹചര്യത്തിൽ, ചികിത്സാ ഫണ്ട് സമാഹരണ പ്രവർത്തനങ്ങൾക്ക് ആർ.ജെ.ഡി പൂർണ പിന്തുണ നൽകുമെന്ന് നേതാക്കൾ അറിയിച്ചു.

കുട്ടികൾക്ക് ആവശ്യമായ സഹായം ഉറപ്പാക്കാൻ ഇടപെടുമെന്നും വ്യക്തമാക്കി.
എം.വി. ശ്രേയാംസ് കുമാർ, ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി, പി.എം. തോമസ് മാസ്റ്റർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ, അബ്രാഹം മാനുവൽ, ടാർസൻ ജോസ്, വിൽസൻ പുല്ലുവേലി, ജോൺസൻ കുളത്തുങ്കൽ എന്നിവർ സന്ദർശനത്തിലും തുടർന്നുള്ള കൂടിക്കാഴ്ചയിലും പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com