LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കെ-സ്മാർട്ടിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കണം; അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിച്ച് നമ്പർ നൽകണം,
നിയമസഭയിൽ ആവശ്യമുന്നയിച്ച് സി കെ കാസിം എം എൽ എ; പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്



മുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി പൊതുജനങ്ങൾ ആശ്രയിക്കുന്ന കെ-സ്മാർട്ട് സംവിധാനത്തിലെ സാങ്കേതിക തകരാറുകൾ അടിയന്തരമായി പരിഹരിക്കണമെന്ന് നിയമസഭയിൽ ആവശ്യമുന്നയിച്ച് സി.കെ കാസിം എം എൽ എ. കെ-സ്മാർട്ട് സൈറ്റുകളിലെ വേഗക്കുറവും മറ്റ് സാങ്കേതിക അപാകതകളും കാരണം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. സേവനങ്ങൾ തടസ്സമില്ലാതെയും വേഗത്തിലും ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്ക് നമ്പർ നൽകാത്തതുമൂലം സർക്കാരിനും ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും നികുതി വരുമാനത്തിൽ വലിയ നഷ്ടമുണ്ടാകുന്ന കാര്യവും സഭയിൽ ഉന്നയിച്ചു. ഇത്തരം കെട്ടിടങ്ങൾ നിയമാനുസൃതമായി ക്രമപ്പെടുത്തുന്നതിനും അർഹമായവയ്ക്ക് കെട്ടിടനമ്പർ അനുവദിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നികുതി വരുമാനം ഉറപ്പാക്കുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കെ-സ്മാർട്ട് സംവിധാനം 23 മൊഡ്യൂളുകളായാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും ഇതിൽ നിലവിൽ പത്ത് മൊഡ്യൂളുകൾ മാത്രമാണ് പൂർത്തീകരിച്ചതെന്നും  വകുപ്പുമന്ത്രി കെ.എം ഷാജി മറുപടി നൽകി. ബാക്കിയുള്ള മൊഡ്യൂളുകളുടെ അപ്ഡേഷൻ പൂർത്തിയാകാത്തതാണ് നിലവിലെ സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമെന്നും അവയുടെ പ്രവർത്തനം കൂടി പൂർത്തിയാകുന്നതോടെ പ്രശ്നങ്ങൾക്ക് പൂർണ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കെ.എം ഷാജി അറിയിച്ചു.
ഇതോടെ സാങ്കേതിക തടസ്സങ്ങൾ നീങ്ങി പൊതുജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ നികുതി വരുമാനം വർധിപ്പിക്കാനും കഴിയുമെന്ന പ്രതീക്ഷയും ഉയരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com