ദിശ 2026′ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗത്തിന്റെ ‘ദിശ 2026’ എന്ന പേരിൽ വാർഷിക യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് റോക്കച്ചൻ പുതിയേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ട്രെയിനിംഗ് കമ്മീഷണർ(ഗൈഡ്) ത്രേസ്യാമ്മ തോമസ് തിരി തെളിയിച്ച് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.സ്കൗട്ട് മാസ്റ്റർ ഷീൻ പി.ജേക്കബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ വിജോയ് തോമസ് ആശംസകൾ അർപ്പിച്ചു.ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് നന്ദി പറഞ്ഞു.
സ്വയംതൊഴിൽ പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഹാൻഡ് വാഷ്,വാഷിംഗ് സൊല്യൂഷൻ,ഫ്ലോർ ക്ലീനർ,വേസ്റ്റ് ബിൻ എന്നിവ നിർമ്മിച്ചു.
ദുരന്തനിവാരണ പരിശീലനത്തിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തനങ്ങളിൽ അനുഭവപരിചയമുള്ള സായി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അംഗങ്ങളായ സിനീഷ് കുമാർ സായി,റിയാസ്,ബിബി തിരുമല എന്നിവർ ക്ലാസ്സ് നയിച്ചു.
പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസിന്റെ ഭാഗമായി വിദ്യാർത്ഥികൾ ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു.വിദ്യാർത്ഥികളുടെ ശാരീരിക,മാനസിക,ബൗദ്ധിക വളർച്ച ലക്ഷ്യമിട്ടാണ് രണ്ടു ദിവസത്തെ ക്യാമ്പ് നടത്തിയത്.സ്കൗട്ട് ട്രൂപ്പ് ലീഡർ ഏബൻ ബിജോ,അബ്സലോം റൂസ് വെൽറ്റ്,ഗൈഡ് കമ്പനി ലീഡർ അനന്യ രവി,ഫാത്തിമ അമാൽ ടി.കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.



