
2019 ഏപ്രിൽ ഒന്നിന് ശേഷം വിവിധ കാരണങ്ങളാൽ മോട്ടോർ വാഹന നികുതി ഒടുക്കാൻ സാധിക്കാതെ വന്നിട്ടുള്ള വാഹന ഉടമകൾക്ക് ഒറ്റത്തവണ നികുതി തീർപ്പാക്കാൻ അവസരം. ഡിസംബർ ആറിന് രാവിലെ 11 മണി മുതൽ അഞ്ച് മണിവരെയാണ് അദാലത്ത്. സർക്കാറിന്റെ ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി പ്രകാരം നികുതി കുടിശ്ശികയുള്ള ട്രാൻസ്‌പോർട്് വാഹനങ്ങൾക്ക് കുടിശ്ശികയുടെ 30 ശതമാനവും നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും മാത്രം നികുതി ഒടുക്കി ബാധ്യതകളിൽ നിന്നും ഒഴിവാകാവുന്നതാണ്. കൂടാതെ ജപ്തി നടപടികൾ നേരിടുന്ന വാഹന ഉടമകൾക്കും അദാലത്തിൽ പങ്കെടുക്കാവുന്നതാണെന്ന് റീജിണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.



