
കൂടരഞ്ഞി:പൂവാറൻതോട്ടിൽ പുലിയെ കണ്ടതായി നാട്ടുകാർ ഇന്ന് രാവിലെ പൂവാറൻതോട് അങ്ങാടിക്ക് സമീപം നാട്ടുകാരനാണ് ആദ്യം പുലിയെ പോലെ തോന്നിക്കുന്ന കാട്ടുപൂച്ചയെ കണ്ടത്.
പിന്നിട് രാത്രി 8 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലെക്ക് മടങ്ങുകയായിരുന്നയാൾ തമ്പുരാൻകൊല്ലിക്ക് സമീപവും ഇതിനെ കണ്ടതായി അറിയിക്കുകയായിരുന്നു.
ഇതേ തുടർന്ന് വനംവകുപ്പിൻ്റെ ആർ.ആർ.ട്ടി ടിം പൂവാറൻതോട്ടിൽ വന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിൽ ഒടുവിലാണ് കാട്ടുപൂച്ചയെ കണ്ടെത്തിയത്.രാവിലെയും വൈകിട്ടും ജനവാസ മേഖലയിൽ പുലിയെ പോലെ തോന്നിക്കുന്ന കാട്ടുപൂച്ചയെ കണ്ടതൊടെ നാട്ടുകാർ ആശങ്കയിലാവുകയായിരുന്നു


