LOCAL NEWSMUKKAMNews

“കഥമൊഴി 2023” ഏകദിന സാഹിത്യ ശില്പശാല സംഘടിപ്പിച്ചു

മുക്കം: താഴക്കോട് ഗവ.എൽ.പി.സ്കൂളിൽ കുട്ടികൾക്കായി ഏകദിന കഥമൊഴി സാഹിത്യ ശില്പശാല സംഘടിപ്പിച്ചു.കേരള ഗവൺമെന്റ് എല്ലാ വിദ്യാർത്ഥികളെയും ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച “ഇല”യുടെ (Enhance Learning Ambience)ഭാഗമായി പ്രസിദ്ധ കഥാകൃത്തും ഗ്രന്ഥകാരനുമായ വിജീഷ് പരവരിയുടെ നേതൃത്വത്തിൽ സാഹിത്യശില്പശാല നടത്തി.

മുക്കം ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി കൺവീനറും മുക്കം ഓർഫനേജ് സ്കൂൾ അധ്യാപകനുമായ റിയാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കഥാചിത്രകലയുടെ അനന്ത സാദ്ധ്യതകൾ വിവരിച്ചു കൊണ്ടുളള ചിത്രരചനയിലൂടെ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികൾക്ക് മലയാള കഥകളെ അടുത്തറിയാനും വായനാ തത്പരരാക്കാനും ഉതകുന്ന രീതിയിൽ ആട്ടവും പാട്ടും കഥ പറച്ചിലുമായി നടന്ന ശില്പശാലയ്ക്ക് ഹെഡ്മിസ്ട്രസ്സ് ജയതി സി.കെ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് അബ്ദുറഹിമാൻ അധ്യക്ഷൃം വഹിച്ചു. മീന ജോസഫ് നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ സലോമി പി.പി. അബ്ദുൽ സലാം.വി.കെ,ലേഖ, നീനു, ഉണ്ണിമായ, മുഹമ്മദ് അഫീഫ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com