KODANECHERYLOCAL NEWS

തെയ്യപ്പാറ കുരിശുപള്ളിയിൽ പെരുന്നാളിന് കൊടിയേറി

കോടഞ്ചേരി – തെയ്യപ്പാറ കുരിശിങ്കൽ സെൻ്റ് ഏലിയാസ് കുരിശുപള്ളിയിൽ വിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 91-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി . വികാരി ഫാ. ബേസിൽ ടി ഏലിയാസ് തൊണ്ടലിൽ കൊടിയേറ്റു കർമ്മം നിർവഹിച്ചു. ഫാ: ജിതിൻ കൊരയംമാക്കിൽ ട്രസ്റ്റി ചാക്കോ തേരോട്ടിൽ സെക്രട്ടറി സന്തോഷ് മാളിയേലിൽ, ഷാജു തകരക്കാട്ടിൽ , എൽദോ കോക്കാപ്പിള്ളിൽ, വർഗ്ഗീസ് തകരക്കാട്ടിൽ, പൗലോസ് കാരിക്കോട്ടിൽ, അഗസ് കൊരയംമാക്കൽ, എന്നിവർ നേതൃത്വം നൽകി.

10, 11 തീയതികളിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് തൃശൂർ ഭദ്രാസനത്തിൻ്റെ ഡോ: കുര്യാക്കോസ് മാർ ക്ലീമീസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും .

10-ാം തീയതിേ വൈകുന്നേരം 5:30 ന് വലിയ പള്ളിയിൽ നിന്നും കുരിശിങ്കൽ തിരുശേഷിപ്പ് കബറിടത്തിലേക്കുള്ള കാൽനട തീർത്ഥയാത്ര ആരംഭിക്കുന്നു. 6:30 ന് കാൽനട തീർത്ഥയാത്രയ്ക്കും മെത്രാപ്പോലീത്തായ്ക്കും കുരിശിങ്കലിൽ സ്വീകരണം. 6: 45 ന് സന്ധ്യാ പ്രാർത്ഥന 7.45 ന് വചന സന്ദേശം. 8.15ന്. പടുപുറം കുരിശിലേക്കുള്ള ആഘോഷപരമായ റാസ. 9: 15 ന് ആശീർവാദം, തുടർന്ന് ഫ്യൂഷൻ മേള പ്രകടനങ്ങൾ ,ആകാശവിസ്മയം, നേർച്ച എന്നിവ ഉണ്ടായിരിക്കും.

11-ാം തീയതി രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന .8:30 ന് വി .കുർബാനയ്ക്ക് ഡോ: കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത കാർമ്മികത്വം വഹിക്കും .10.30 പെരുന്നാൾ സന്ദേശം .11:15-ന് നേർച്ചസദ്യ 11.45ന് കൊടിയിറക്കലോടെ പെരുന്നാൾ ശുശ്രൂഷകൾക്ക്‌ സമാപനമാകും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com