LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സാഹിത്യ സെമിനാർ ശില്പശാലയും അവതരണവും സംഘടിപ്പിച്ചു

മുക്കം: ഹൈസ്കൂൾ വിദ്യാർത്ഥികളിൽ സെമിനാർ അവതരണ മികവ് വളർത്തുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദി മുക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശില്പശാലയും സെമിനാർ അവതരണവും സംഘടിപ്പിച്ചു. മുക്കം ഓർഫനേജ് ഗേൾസ് സ്കൂളിൽ നടന്ന പരിപാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി ഉദ്ഘാടനം ചെയ്തു.’കഥാശ്വാസം’ അവതാരകൻ ബന്ന ചേന്ദമംഗല്ലൂർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. തുടർന്ന് ‘എ.ഐ കാലത്തെ സർഗാത്മകത’ എന്ന വിഷയത്തിൽ ഉപജില്ലയിലെ വിവിധ ഹൈസ്കൂൾ പ്രതിനിധികൾ സെമിനാർ അവതരിപ്പിച്ചു. മത്സരത്തിൽ നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ മാധവി കൃഷ്ണ ഒന്നാം സ്ഥാനവും, എസ്.എച്ച്.എച്ച്.എസ്. തിരുവമ്പാടി വിദ്യാർത്ഥി അനുഗ്രഹ ബി.എസ്. രണ്ടാം സ്ഥാനവും, സെന്റ് തോമസ് എച്ച്.എസ്. തോട്ടുമുക്കം വിദ്യാർത്ഥി അനിൽഡ റോജൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ബന്ന ചേന്ദമംഗല്ലൂർ സമ്മാനങ്ങൾ വിതരണം ചെയ്തു.എച്ച്.എം. ഫോറം പ്രതിനിധി കെ. ബാൽരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. പ്രമോദ് സമീർ, ഡോ. നീന ഡി. പ്രമോദ്, പ്രണീത് കുമാർ കെ.പി., ടിയാര സൈമൺ, വിദ്യ വി., റസീന ഗഫൂർ, ഷീജ പി.കെ., സജ്ല തുളസീപുരം എന്നിവർ സംസാരിച്ചു. ഉപജില്ലാ കോഓർഡിനേറ്റർ ടി. റിയാസ് സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മീന ജോസഫ് നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com