
തിരുവമ്പാടി : ഇലഞ്ഞിക്കൽ ദേവീ ക്ഷേത്രത്തിൽ കുംഭ ഭരണി ഉത്സവം നാളെ മുതൽ 25 വരെ നടത്തും. നാളെ വൈകിട്ട് 3നു കലവറ നിറയ്ക്കൽ ഘോഷയാത്ര, ദ്രവ്യാഭിഷേകം, തൃക്കൊടിയേറ്റ് എന്നിവയും 7നു സാംസ്കാരിക സമ്മേളനവും നടക്കും. 9 ന് ഇലഞ്ഞിക്കൽ കലാസമിതിയുടെ നൃത്തസന്ധ്യ.
22 നു രാവിലെ 9 മുതൽ പൊങ്കാല സമർപ്പണം. വൈകിട്ട് 6.45 നു സംഘടനാ സമ്മേളനം നടക്കും. രാത്രി 9.30 നു തിരുവനന്തപുരം സർഗവീണ അവതരിപ്പിക്കുന്ന ബ്രഹ്മാണ്ഡ നായകൻ എന്ന സിനി വിഷ്വൽ ഡാൻസ് ഡ്രാമ. 23 നു വൈകിട്ട് 6.45 നു മെഗാ തിരുവാതിര . 7 ന് ആചാര്യ സദസ്സ്. 9 നു ശ്രീരാഗം ഓർക്കസ്ട്രയുടെ ഗാനമേള.
24നു വൈകിട്ട് 7ന് ആചാര്യ സംഗമം. 9 നു ഗാനമേള, 11 നു പള്ളിവേട്ട, 12 നു പള്ളി നിദ്ര. 25നു രാവിലെ 11 നു പഞ്ചാരിമേളം, 12 മുതൽ 2 വരെ പിറന്നാൾ സദ്യ, വൈകിട്ട് 6 നു താലപ്പൊലി ഘോഷയാത്ര, 7.30 നു കഥാപ്രസംഗം, 11 നു ദിക് ബലി കൊടിയിറക്ക്, 12 ന് ആറാട്ട്, ആറാട്ട് വരവേൽപ്, കലശാഭിഷേകം, മംഗളപൂജ , വലിയ ഗുരുതി എന്നിവ. ഉത്സവത്തോട് അനുബന്ധിച്ച് 25 വരെ പവനൻ നാലു തൈക്കൽ കുമരകത്തിന്റെ ഭാഗവത പാരായണം. ഉത്സവദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ 2 വരെയും രാത്രി 7 മുതൽ 10 വരെയും അന്നദാനം



