KARASSERYLOCAL NEWS

കോളേജ് ഓഫ് അപ്ലൈഡ് സയൻസ്; പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന്

തിരുവമ്പാടി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് തിരുവമ്പാടിക്ക് വേണ്ടി തിരുവമ്പാടി മുൻ എം.എൽ.എ സി മോയിൻകുട്ടിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് നിർമിച്ച കെട്ടിടം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഇന്ന് രാവിലെ 9:30ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

തിരുവമ്പാടി മുൻ എം.എൽ.എ ജോർജ് എം തോമസ് ചടങ്ങിൽ മുഖ്യാതിഥിയായെത്തും. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, പഞ്ചായത്തിലെ മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com