LOCAL NEWS

അടിവാരത്ത് മദ്യലഹരിയിൽ ആക്രമണം; രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ.

താമരശ്ശേരി: അടിവാരത്ത് മദ്യലഹരിയിൽ യുവാക്കൾ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അടിവാരത്തെ ചുമട്ടുതൊഴിലാളി ബാബുവിനും ഫസലിനുമാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ അടിവാരം സ്വദേശികളായ ഷഫ്നാസ്, ടി.കെ ഷമീർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മദ്യലഹരിയിൽ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് ബാബുവിനെ ആക്രമിച്ചത്. മര്‍ദ്ദനമേറ്റ ബാബു താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം താമരശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു.

ബാബു പരാതി നൽകിയതിൽ സാക്ഷി പറയുമെന്ന് പറഞ്ഞതിനാണ് ഫസലിനെ മർദ്ദിച്ചത്. വൈകുന്നേരം അടിവാരം പോലീസ് ഔട്ട്‌ പോസ്റ്റിന് മുന്നിൽ വച്ച് ഷഫ്നാസാണ് ഫസലിനെ മർദ്ദിച്ചത്. തലയുടെ പിൻഭാഗത്ത് അതിക്രൂരമായി ഇടിച്ച് മുറിവേൽപ്പിക്കുകയും ദേഹത്ത് മർദ്ദിക്കുകയുമായിരുന്നു ആളുകളെ ഇടിക്കുന്നതിനായി നിർമ്മിച്ച പ്രത്യേക ലോഹ നിർമ്മിത ഉപകരണം ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. പ്രതികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com