LOCAL NEWS

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂളിന് ക്ലീൻ ക്യാമ്പസ് പുരസ്കാരം.

തിരുവമ്പാടി :കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിൽ ഏറ്റവും മനോഹരവും വൃത്തിയുള്ളതുമായ വിദ്യാലയ ക്യാമ്പസുകൾക്കായി ഏർപ്പെടുത്തിയ ക്ലീൻ വൈബ്സ്  – 2025 അവാർഡ് പദ്ധതിയിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ മികച്ച രണ്ടമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അവാർഡ് നിർണയിച്ചത്.
ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് നാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം.  അഷറഫ് മാസ്റ്ററിൽ നിന്നും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, അധ്യാപകരായ അബ്ദുറബ്ബ്,അയ്യൂബ്, മിനി റോബിൻ, പി.ടി എ പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. വിദ്യാലയവും പരിസരവും  കൂടുതൽ വൃത്തിയുള്ളതും മനോഹരവുമാക്കാൻ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും മാതൃകാപരമായി പ്രവർത്തിച്ചതിൻ്റെ ഫലമാണ് ഈ അവാർഡെന്നും കൂടുതൽ വൈവിധ്യമാർന്ന പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്നും ഹെഡ്മാസ്റ്റർ സുനിൽ പോൾ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com