
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 255 കുറഞ്ഞ് 12,845 രൂപയും പവന് 2,040 കുറഞ്ഞ് 1,02,760 രൂപയുമാണ് ഇന്നത്തെ (25/06/2026) വില. വെള്ളിവിലയിലും റെക്കോഡ് ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 10 രൂപയും കിലോക്ക് 10000 രൂപയും കുറഞ്ഞു. 235 രൂപയാണ് ഗ്രാം വില.ഇന്നലെയും മിനിഞ്ഞാന്നും രണ്ടുതവണ വീതമാണ് സ്വർണവില കുറഞ്ഞത്. ഇന്നലെ രണ്ടു തവണയായി ഗ്രാമിന് 155രൂപ കുറഞ്ഞു. 13,100രൂപയും പവന് 1,04,800 രൂപയുമായിരു വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള നിരക്ക്. ബുധനാഴ്ച ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്. 1,06,040 രൂപയായിരുന്നു വിപണി ക്ലോസ് ചെയ്യുമ്പോഴുള്ള വില.
കഴിഞ്ഞ ആഴ്ച തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണി, ശനിയാഴ്ച മുതലാണ് തിരിച്ചുകയറാൻ തുടങ്ങിയത്. ശനിയാഴ്ച ഗ്രാമിന് 20 രൂപ വർധിച്ചു. പവന് 160 രൂപ കൂടി 107120 ആയി. 21നും ഇതേ വില തന്നെയായിരുന്നു. തിങ്കളാഴ്ച രാവിലെയും ഉച്ചക്കുമായി 1,400 രൂപയാണ് പവന് കൂടിയത്.ആഗോളവിപണിയിൽ ഈ വർഷം ജനുവരിയിൽ 5,500 ഡോളർ വരെ എത്തിയ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസ് നിലവിൽ 4000 ഡോളറിന് താഴേക്ക് കൂപ്പുകുത്തി. 3,995.43 ഡോളറാണ് ഇന്നത്തെ വില. ഇന്നലെ 4,055.78 ഡോളറായിരുന്നു.



