
ഗതാഗത നിയന്ത്രണം : കോഴിക്കോട് ∙ എൻഐടി – വേങ്ങേരി മഠം – ചെട്ടിക്കടവ് – പരിയങ്ങാട് റോഡിൽ നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ചെത്തുകടവ് മുതൽ കുരിക്കത്തൂർ വരെയുള്ള ഭാഗത്ത് ഇന്നു മുതൽ ഗതാഗതം നിയന്ത്രിക്കും.
അലുമിനിയം ഫാബ്രിക്കേഷൻ കോഴിക്കോട് ∙ മാത്തറയിൽ പ്രവർത്തിക്കുന്ന സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ അലുമിനിയം ഫാബ്രിക്കേഷൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 9447276470.
ആശുപത്രിയിൽ നിയമനം കോഴിക്കോട് ∙ ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്, നഴ്സിങ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. നഴ്സിങ് അസിസ്റ്റന്റുമാരുടെ അഭിമുഖം 10 നു രാവിലെ 11 നും കുക്ക് നിയമന അഭിമുഖം ഉച്ചയ്ക്കു 2.30 നും. 0495 2355840.
ഗെസ്റ്റ് ഇൻസ്ട്രക്ടർ കോഴിക്കോട് ∙ മാളിക്കടവ് ജനറൽ ഐടിഐയിൽ മെഷിനിസ്റ്റ് ട്രേഡിൽ താൽക്കാലികാടിസ്ഥാനത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കാനുള്ള അഭിമുഖം 11 നു രാവിലെ 11 നു നടത്തും.
സെക്യൂരിറ്റി കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ സെക്യൂരിറ്റി തസ്തികയിലേക്കു താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 12 നു രാവിലെ 11.30ന്.
ലൈഫ് സർട്ടിഫിക്കറ്റ് നൽകണം കോഴിക്കോട് ∙ ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ നിന്നു പ്രതിമാസ സാമ്പത്തിക സഹായം കൈപ്പറ്റുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഉടൻ നൽകേണ്ടതാണ്. 0495 2771881.
മസ്റ്ററിങ് കോഴിക്കോട് ∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് മുഖേന പെൻഷൻ ലഭിക്കുന്ന മുഴുവൻ ഗുണഭോക്താക്കളും പെൻഷൻ തുടർന്നും ലഭിക്കുവാൻ മസ്റ്ററിങ് നടത്താൻ ജൂൺ 31 വരെ സമയം അനുവദിച്ചു. അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണു ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ടത്. കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിങ് നടത്താം. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്ന ഗുണഭോക്താക്കൾ ക്ഷേമ പദ്ധതിക്കു കീഴിലുള്ള ജില്ലാ എക്സിക്യൂട്ടീവ് ഓഫിസുകളുമായി ബന്ധപ്പെട്ടു ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. 0495 2378480.
അഭിമുഖം 18ന് കോഴിക്കോട് ∙ ജില്ലയിലെ പട്ടികവർഗ വിഭാഗക്കാർക്കു കംപ്യൂട്ടർ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകുന്ന സഹായി കേന്ദ്രയിൽ ഹെൽപ് ഡെസ്ക് അസിസ്റ്റന്റുമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കാനുള്ള അഭിമുഖം 18 നു രാവിലെ 11 നു ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ നടത്തും. 9496070370



