LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

തലമുറകൾ കൈകോർത്തു; പരിസ്ഥിതി അവബോധത്തിലേക്ക് മിഴിതുറന്ന് തെങ്ങോലക്കൊട്ട നിർമ്മാണംസലാം നടുക്കണ്ടി സ്മാരക ‘ഇക്കോ കാർണിവൽ’ ശ്രദ്ധേയമായി.

മുക്കം: 65-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി സംഘടിപ്പിച്ച തെങ്ങോലക്കൊട്ട നിർമ്മാണ മത്സരം ശ്രദ്ധേയമായി. വിദ്യാർഥികളെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച മത്സരം പഴയ കാർഷിക സംസ്കാരത്തിന്റെയും കൈത്തൊഴിൽ പാരമ്പര്യത്തിന്റെയും വീണ്ടെടുപ്പിനൊപ്പം തലമുറകളുടെ സംഗമം കൂടിയായി. അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അജ്‌വ ഫാത്തിമ മുതൽ 82 വയസ്സുകാരനായ മണാശ്ശേരിയിലെ ഗംഗാധരൻ നായർ വരെ മത്സരത്തിൽ ആവേശത്തോടെ പങ്കാളികളായി.പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായിരുന്ന സലാം നടുക്കണ്ടിയുടെ സ്മരണാർഥം ‘ഇക്കോ കാർണിവൽ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി 15 ഓളം പേർ മത്സരത്തിൽ പങ്കെടുത്തു. നിശ്ചിത സമയത്തിനുള്ളിൽ പച്ചയോലകൾ കീറിയെടുത്ത് മനോഹരവും ബലവത്തുമായ കൊട്ടകൾ നിർമിച്ചത് കാണികൾക്കും കൗതുകമായി. പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങളുടെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുകയും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പരിസ്ഥിതി സൗഹൃദ ബദലുകൾ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. കൊട്ടകളുടെ ഉറപ്പ്, നിർമാണത്തിലെ സൂക്ഷ്മത, വൃത്തി, വേഗത എന്നിവ വിലയിരുത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്. നിർമിച്ച കൊട്ടകൾ കലോത്സവ നഗരിയിലെ മാലിന്യശേഖരണത്തിനായി ഉപയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.സി.കെ. കാസിം എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് അംഗവുമായ ബൽക്കീസ് ടീച്ചർ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി വിനോദ്, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ, മുക്കം നഗരസഭ വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ റാഷിദ് കുന്നത്ത്, മുക്കം എ.ഇ.ഒ. ടി. ദീപ്തി, ബാലസാഹിത്യകാരൻ എസ്. കമറുദ്ദീൻ, എം.ടി. അഷ്റഫ്, അബൂബക്കർ നടുക്കണ്ടി, റഫീഖ് തോട്ടുമുക്കം, എം.ടി. അസ്ലം, വിപിൻ തോമസ് കൂടരഞ്ഞി, റഹീം കൂളിമാട്, റുക്ഷാന, എം.പി. ഫാസിൽ, മജീദ് പുളിക്കൽ, പി.കെ.സി. മുഹമ്മദ്, മുജീബ് കക്കാട്, സാമിർ സലാം, കൊയിലാട്ട് അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഷനൂദ് സ്വാഗതവും ഇക്കോ കാർണിവൽ കൺവീനർ ടി.കെ. ജുമാൻ നന്ദിയും പറഞ്ഞു.മത്സരത്തിൽ പ്രഭാവതി നെല്ലിക്കാപറമ്പ് ഒന്നാം സ്ഥാനവും മോളി മുരളി ചാത്തമംഗലം രണ്ടാം സ്ഥാനവും അഞ്ജന ബിനീഷ് മൂന്നാം സ്ഥാനവും നേടി. കലോത്സവ നഗരിയെ അടയാളപ്പെടുത്തുന്ന ചിത്രരചനയിൽ സിഗ്നി ദേവരാജൻ, സുരേഷ് ഉണ്ണി പൂക്കാട്, ലിജീഷ് വി.കെ. ചേമഞ്ചേരി, ടി റിയാസ് കക്കാട് എന്നിവർ പങ്കാളികളായി. ഹരിതകർമസേനാംഗങ്ങളായ ഷിജി, ആരിഫ, ലിജിന, റിൻസി എന്നിവർ ഫ്ലാഷ് മോബും അവതരിപ്പിച്ചു. മജീഷ്യൻ കെ.ആർ. മുക്കം പരിസ്ഥിതി അവബോധം പ്രമേയമാക്കിയ മാജിക് ഷോയും അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.കെ.പി. മുജീബ് റഹ്മാൻ, ലത്തീഫ് മലോറം, അൻവർ സാദത്ത്, ഷാഹുൽ ഹമീദ്, വി മുജീബ് ആനയാംകുന്ന്, ലീന, രവീന്ദ്രൻ മാങ്കുന്നുമ്മൽ, സജ്ന, ലാലി, ജെസ്സി എന്നിവർ നേതൃത്വം നൽകി.ഫോട്ടോ ക്യാപ്ഷൻ: 65-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി സംഘടിപ്പിച്ച സലാം നടുക്കണ്ടി സ്മാരക ഇക്കോ കാർണിവൽ സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com