LOCAL NEWSTHIRUVAMBADY

കെട്ടിടനിർമാണാനുമതി ഫീസ്‌വർധനയ്‌ക്കെതിരേ തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതി പ്രമേയം

തിരുവമ്പാടി : കെട്ടിടനിർമാണാനുമതി ഫീസ് വർധിപ്പിച്ച നടപടി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാനാണ് പ്രമേയം അവതരിപ്പിച്ചത്.

ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ പിന്താങ്ങി. സാമ്പത്തികപ്രതിസന്ധി രൂക്ഷമായിത്തുടരുന്ന സാഹചര്യത്തിൽ കെട്ടിടനിർമാണാനുമതി ഫീസ്‌വർധന സാധാരണക്കാരായ കർഷകർ, കർഷകത്തൊഴിലാളികൾ, മറ്റു പിന്നാക്ക ജനവിഭാഗങ്ങൾ എന്നിവർക്ക് താങ്ങാനാവുന്നതല്ലെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

81 ച.മീ. വീട് നിർമിക്കുന്ന സാധാരണക്കാരായ കുടുംബങ്ങൾ പഴയ ഫീസ് പ്രകാരം 243 രൂപ അടച്ചിരുന്നസ്ഥാനത്ത് 4050 രൂപ അടയ്ക്കേണ്ടതായി വന്നിരിക്കയാണ്. ഗ്രാമങ്ങളിലെ ഇടത്തരം കുടുംബങ്ങൾ 120 ച.മീ. വീടുകളാണ് അധികവും പണിയുന്നത്. ഇതുപ്രകാരം പഴയ ഫീ പ്രകാരം 480 രൂപ അടയ്ക്കേണ്ട സ്ഥാനത്ത് ഇപ്പോൾ 12,000 രൂപയാണ് അടയ്ക്കേണ്ടത്. പതിമൂന്ന് ഇരട്ടിയോളം വർധനയാണ് വന്നിരിക്കുന്നത് -വൈസ് പ്രസിഡന്റ് പറഞ്ഞു. പ്രമേയത്തെ ഒമ്പത് അംഗങ്ങൾ അനുകൂലിച്ചു.

അഞ്ചുപേർ വിയോജിപ്പ് രേഖപ്പെടുത്തി. പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അധ്യക്ഷയായി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com