
തോട്ടുമുക്കം : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റും ഐ.ആർ.ഇ.ടഗ് ഓഫ് വാർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് നാളെ (2023 ഏപ്രിൽ 30 ന് ഞായറാഴ്ച) വൈകുന്നേരം 6 മണിക്ക് തോട്ടുമുക്കം എസ്.എൻ.ഡി.പി. ശാഖാ അങ്കണത്തിൽ വെച്ച് അരങ്ങേറും.
വടംവലിയിലെ വിജയികൾക്ക് ഒന്നാം സമ്മാനം 30,000രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 25,000രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 20,000 രൂപ, നാലാം സമ്മാനം 10,000രൂപ, അഞ്ചു മുതൽ പതിനാറാം സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും..പ്രസ്തുത പരിപാടിയോടനുബന്ധിച്ച് വിശിഷ്ട വ്യക്തികളെ സ്വീകരിച്ചാനയിക്കുന്ന വർണ്ണശബളമായ ഘോഷയാത്ര കൃത്യം 5 മണിക്ക് പള്ളിത്താഴെ അങ്ങാടിയിൽ നിന്നും ആരംഭിക്കും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയും നടത്തും മുഖ്യാതിഥിയായി യു.ഷറഫലി ( കേരള സ്പോർട്സ് കൗൺസിൽ പ്രഡിഡന്റ്, മുൻ ഇൻഡ്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ) പി.കെ. ബാപ്പുഹാജി (KVVES സംസ്ഥാന സെക്രട്ടറി) എന്നിവർ സംബന്ധിക്കും. തോട്ടുമുക്കം ന്യൂസ് ഒരുക്കിയ ഡിജിറ്റൽ ഡയറക്ടറിയുടെ ഉദ്ഘാടനം പ്രേമൻ ( KVVES തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ്) അർച്ചന സാജു (ദേശീയ ബോക്സിംഗ് സ്വർണ്ണമെഡൽ), അഞ്ജലി കെ.എസ് ( കോഴിക്കോട് ജില്ല ബോക്സിംഗ് 2 -ാം സ്ഥാനം),റഫീഖ് തോട്ടുമുക്കം (കയാക്കിംഗ് – മികച്ച ഫോട്ടോഗ്രാഫർ അവാർഡ്) എന്നിവരെ ചടങ്ങിൽ വച്ച് ആദരിക്കും



