
താമരശേരി: കാർ ബൈക്കിലിടിച്ച് ഈങ്ങാപ്പുഴ സ്വദേശി മരിച്ചു. ബൈക്ക് യാത്രികനായ പയോണ ചിറ്റക്കാട്ടുകുഴി സജി (52) ആണ് മരിച്ചത്. ദേശീയപാതയില്‍ പുതുപ്പാടി മലോറം നെരൂക്കുംചാലില്‍ വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.
കുന്നമംഗലത്ത് നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന സജി സഞ്ചരിച്ച ബുള്ളറ്റില്‍ എതിരേ വന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലർച്ചെ മരണപ്പെടുകയായിരുന്നു. പിതാവ്: പരേതനായ തോമസ്. മാതാവ്: അന്നമ്മ. ഭാര്യ: ലിസി. മക്കള്‍: ജില്‍സ്, റില്‍സ്. മരുമകള്‍: അതുല്യ. സഹോദരങ്ങള്‍: രാജു, സുഭാഷ്, പരേതനായ ജോളി.



