LOCAL NEWSTHIRUVAMBADY

“ഓർമ്മച്ചില്ലകൾ”: പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

തിരുവമ്പാടി:തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹൈസ്ക്കൂളിൽ 1992 മുതൽ 1996 വരെയുള്ള എസ്എസ്എൽ സി ബാച്ചുകളിലെ വിദ്യാർത്ഥികൾ “ഓർമ്മച്ചില്ലകൾ” എന്ന പേരിൽ പ്രൂർവ്വ വിദ്യാർത്ഥി സംഗമം തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ . ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുള്ളിക്കാട്ട് മുഖ്യാതിഥിയും, ഡോക്ടർ പി.എംമത്തായി വിശിഷ്ടാതിഥിയുമായി സംസാരിച്ചു.

പ്രോഗ്രാം കൺവീനർ മുജീബ് ഇ ‘കെസ്വാഗതം പറയുകയുംചെയർമാൻ അബു കെ.എ അദ്ധ്യക്ഷം വഹിക്കുകയും ചെയ്തു. ആശംസയർപ്പിച്ച് പഞ്ചായത്ത് മെമ്പർമാരായ ലിസി എബ്രഹാം, റംല ചോലക്കൽ, സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ് , ജമീസ് സെബാസ്റ്റ്യൻ, ഫൈസൽ തെച്യാട് എന്നിവർ സംസാരിച്ചു.ചടങ്ങിൽ അധ്യാപകരെ ആദരിക്കലും കലാപരിപാടികളും, ഗാനമേളയും നടന്നു.നിജീഷ്, റംല ടീച്ചർ, ബിന്ദു സുനിൽ, അഫ്സർ മുക്കം, ബഷീർ പി ജെതുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com