
ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം പുന്നക്കൽ ഓളിക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അന്യ സംസ്ഥാന തൊഴിലാളിയെ കണ്ടെത്തി. മുക്കം ഫയർ ഫോഴ്സിന്റെയും കോഴിക്കോട് നിന്നെത്തിയ സ്കൂബ ടീമിന്റെയും നേതൃത്വത്തിൽ ഏറെനേരം നടത്തിയ തിരച്ചിലിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ജോലിക്കിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.



