
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ.എസ് എസ് യൂണിറ്റ് രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു .ഹയർ സെക്കണ്ടറി വിഭാഗത്തിലെ അദ്ധ്യാപികരായ സിസ്റ്റർ സിനിറോസ് ,കൊച്ചുറാണി വി. എന്നിവർ നേതൃത്വം നൽകി .പ്രസ്തുത ക്യാമ്പിൽ എൻ.എസ്.എസ് വോളണ്ടിയർമാരുടെ രക്ത ഗ്രൂപ്പ് പരിശോധിച്ച് കണ്ടെത്തി .ഇന്നത്തെ പുതു തലമുറ തങ്ങളുടെ രക്ത ഗ്രൂപ്പ് അറിയുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് സ്ക്കൂളിലെ സുവോളജി അദ്ധ്യാപിക സിസ്റ്റർ സിനി റോസ് വോളണ്ടിയർമാരോട് സംസാരിച്ചു. അദ്ധ്യാപിക കൊച്ചുറാണി വി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എസ് എസ് ലീഡർ ദിയ തനസ് ,വോളണ്ടിയർ അർഷ എന്നിവർ സംസാരിച്ചു .



