LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

എം.ടി സ്മരണയിൽ ‘രണ്ടാമൂഴം അന്നും ഇന്നും’ പുസ്തകചർച്ച സംഘടിപ്പിച്ചു.

ചാത്തമംഗലം: സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, നെച്ചൂളി രജതജൂബിലി ആഘോഷമായ സൂര്യോത്സവം 2026 – ഓണപ്പൊലിമയുടെ ഭാഗമായി എം.ടി സ്മരണയിൽ “രണ്ടാമൂഴം അന്നും ഇന്നും” എന്ന വിഷയത്തിൽ സാഹിത്യസംഘവും പുസ്തകചർച്ചയും സംഘടിപ്പിച്ചു.കവി ശ്രീകുമാർ മാവൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണൻ ചൂലൂർ അധ്യക്ഷത വഹിച്ചു. മുരളി മങ്ങനാമ്പറ്റ, എ.പി. മുരളീധരൻ എന്നിവർ വിഷയാവതരണം നടത്തി. പുത്തലത്ത് നാരായണൻ നായർ മുഖ്യാതിഥിയായി.എം.ടി. വാസുദേവൻ നായരുടെ ശ്രദ്ധേയ കൃതിയായ ‘രണ്ടാമൂഴം’ അന്നും ഇന്നും വായനക്കാരിൽ ചെലുത്തുന്ന സ്വാധീനം, കൃതിയുടെ കാലാതീതമായ പ്രസക്തി, ഭീമന്റെ കഥാപാത്രത്തെ വ്യത്യസ്ത കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച രീതി എന്നിവയെക്കുറിച്ച് ചർച്ചയിൽ വിശദമായി സംസാരിച്ചു.വിവിധ വായനശാലകളെ പ്രതിനിധീകരിച്ച് നിരവധി പേർ പങ്കെടുത്തു. അക്ഷയ് പി. സ്വാഗതവും ബിജു പാലക്കാടി നന്ദിയും പറഞ്ഞു.വിഷയാവതരണം നടത്തിയ മുരളി മങ്ങനാമ്പറ്റ, എ.പി. മുരളീധരൻ എന്നിവരെ വാർഡ് മെമ്പർ ഷിജുലാൽ, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജഗദീഷ് കെ. എന്നിവർ ആദരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com