
കൂമ്പാറ : പ്രവാസി സ്പർശം വാട്സാപ്പ് കൂട്ടായ്‌മയുടെ സ്പോൺസർഷിപ്പിൽ മിഡാസ് കൊ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കൂമ്പാറ പ്രിമിയർ ലീഗ് സീസൺ 4 തുടക്കമായി.അഡ്വ :ഷകീൽ അഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ എം എൽ എ ലിന്റോ ജോസഫ് ഉൽഘാടനം നിർവഹിച്ചു.കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് മുഖ്യാതിഥിയായി.
കൂടരഞ്ഞി പഞ്ചായത്ത് മെമ്പർ വി എ നസീർ, കൂമ്പാറ ബേബി തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.മിറാക്കിൽ എഫ് സി, ബ്ലൂ കോർ എഫ് സി, അൽറയാൻ എഫ് സി, ഗണ്ണേഴ്സ് എഫ് സി, ബാസൂക എഫ് സി,ഗാലക്ടിക്കോസ് എഫ് സി, ആസ്ടെക്ക്എഫ് സി,അൽമാസ് എഫ് സി, സി ആർ സെവൻ എഫ് സി തുടങ്ങിയ ടീമുകൾ ഇന്ന് ബൂട്ടണിയും.



