LOCAL NEWSMUKKAM

ഭിന്നശേഷിക്കാർക്ക് തണലായി എൻഎസ്എസ് വളണ്ടിയർമാർ

മുക്കം : ഭിന്നശേഷിക്കാരുടെ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിന് വേണ്ടി തണൽ എന്ന പേരിൽ പ്രത്യേക സ്റ്റാൾ ഒരുക്കി നിലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്. ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന വിവിധ ഉൽപ്പന്നങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന കോഴിക്കോട് ജില്ലാ എൻഎസ്എസിന്റെ പദ്ധതിയാണ് തണൽ.

നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികം നടക്കുന്ന വേദിയുടെ അരികിൽ ആണ് കുട ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്റ്റാൾ ഒരുക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ അങ്ങാടി പരിസരങ്ങളിൽ സ്റ്റാൾ ഒരുക്കി കൂടുതൽ വില്പന നടത്താനാണ് വിദ്യാർഥികൾ ലക്ഷ്യമിടുന്നത്. എൻജിഒ ക്വാർട്ടേഴ്സ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റഷീദ് അലിക്ക് കുട വിൽപ്പന നടത്തി മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു.

ഹയർസെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ, മുക്കം എ.ഇ.ഓ ഓംകാരനാഥൻ , നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് ബാബു, നഗരസഭ കൗൺസിലർമാരായ എം കെ യാസർ, പി.പി അബൂബക്കർ, മുക്കം പ്രസ് ക്ലബ്ബ് സെക്രട്ടറി ചന്ദ്രബാബു, പിടിഎ പ്രസിഡണ്ട് അബ്ദുൽസലാം മുണ്ടോളി, പ്രിൻസിപ്പൽ എം.കെ ഹസീല, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിഎ അജാസ്, മുഹമ്മദ് റിയാസ് ചാലിൽ, വിഎംസി മുഹമ്മദ്, എളമന സുബ്രമണ്യൻ, സി.ടി ജയപ്രകാശ്, സത്താർ പുറയിൽ പി.അഷറഫ്, അബിൻ, ഗൗരി ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com