LOCAL NEWS

രക്ഷാകർതൃസംഗമം സംഘടിപ്പിച്ചു

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ രക്ഷാകർതൃ സംഗമം സ്കൂൾ മാനേജർ റവ. ഫാ സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു. 2023-24 അധ്യയന വർഷത്തെ പി.ടി.എ പ്രസിഡണ്ടായി സിജോ മാളോലയും, വൈസ് പ്രസിഡന്റായി മനോജ് പെരിയപ്പുറവും,എം പി.ടി.എ പ്രസിഡണ്ടായി ജിൻസ് മാത്യുവും എം.പി.ടി.എ വൈസ് പ്രസിഡണ്ടായി രഞ്ജു ഷൈജുവും തിരഞ്ഞെടുക്കപ്പെട്ടു. അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം സ്കൂൾ മാനേജർ നിർവ്വഹിച്ചു.

2021-22 അധ്യയന വർഷത്തിൽ LSS,USS സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികളെ മാനേജ്മെന്റും,പി.ടി.എ.യും ചേർന്ന് അനുമോദിച്ചു. ഇറ്റലിയിൽ വച്ചു നടന്ന അണ്ടർ 14 ഫുട്ബോൾ ചാപ്യൻഷിപ്പിൽ പങ്കെടുത്ത ഏഴാം ക്ലാസ് വിദ്യാർത്ഥി ആൽവിൻ പോളിനെയും ഉപഹാരം നൽകി അനുമോദിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ അബ്ദുൾ റഷീദ്, ക്രിസ്റ്റീന അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com