LOCAL NEWSTHIRUVAMBADY

ജൽ ജീവൻ പദ്ധതിക്കായി കാന നിർമാണം: റോഡ് വെള്ളക്കെട്ടായി

തിരുവമ്പാടി: കൂടരഞ്ഞി റോഡിൽ അമേരിക്കൻ കോളനിയിൽ ജൽ ജീവൻ പദ്ധതിക്ക് വേണ്ടി പൈപ്പ് ഇടാൻ കാന കുഴിച്ചതോടെ പ്രദേശത്ത് മുഴുവൻ വെള്ളക്കെട്ടായി മാറി. മഴക്കാലം ആരംഭിച്ചതോടെ പ്രദേശത്ത് വെള്ളം ഒഴുകി പോകാൻ മാർഗമില്ലാതായതോടെ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്.

ഈ ഭാഗത്ത് റോഡിൽ നേരത്തെ വെള്ളക്കെട്ട് ഉണ്ടായിരുന്നത് നാട്ടുകാർ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതനുസരിച്ച് ഏതാനും ജോലിക്കാരെ വിട്ട് ഈ ഭാഗത്ത് താത്ക്കാലിക ഓട നിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കുവാൻ നടപടിയും സ്വീകരിച്ചിരുന്നു.എന്നാൽ ജൽ ജീവൻ പദ്ധതിക്ക് വേണ്ടി പൈപ്പ് സ്ഥാപിച്ചതിനെത്തുടർന്ന് നിലവിലുണ്ടായിരുന്ന ഓട അടയ്ക്കുകയായിരുന്നു. ഇതോടെ റോഡ് അരികിലെ പല വീടുകളിലേക്കും വെള്ളം കയറുന്ന സ്ഥിതിയായി. പൈപ്പ് ഇടാൻ എടുത്ത കാന ശാസ്ത്രീയമായി മൂടാത്തതും ഈ ഭാഗത്തെ ജനങ്ങൾക്ക് ദുരിതമായി. റോഡ് ചെളിയാവുകയും വെള്ളം ഒഴുകി പോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കാലവർഷം ശക്തിപ്പെടുന്നതോടെ ഈ ഭാഗത്ത് വാഹനഗതാഗതം തന്നെ ദുരിത പൂർണമാകുന്ന സ്ഥിതിയാണുള്ളത്.

കഴിഞ്ഞദിവസം ജൽജീവൻ പദ്ധതിക്ക് വേണ്ടി എടുത്ത കുഴിയിൽ ടിപ്പർ ലോറി കുടുങ്ങിയപ്പോൾ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com