
തിരുവമ്പാടി: പി എം കിസാൻ ഗുണഭോക്താക്കളെ.
വിവിധ കാരണങ്ങളാൽ പി എം കിസാൻ സമ്മാൻ ആനുകൂല്യം തുടർന്ന് ലഭിക്കത്തവരുടെ മൂന്ന് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. ഈ ലിസ്റ്റില് ഉൾപെട്ട ആളുകൾ 6/10/2023 തിയതിക്ക് മുൻപായി അക്ഷയ കേന്ദ്രങ്ങൾ വഴിയോ ജന സേവന കേന്ദ്രങ്ങൾ വഴിയോ കൃഷിഭവൻ വഴിയോ അവരവുടെ അപാകതകൾ പരിഹരിച്ച് തുടർ ആനുകൂല്യം ഉറപ്പ് വരുത്തേണ്ടതാണ്.
ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്ന മൂന്ന് ലിസ്റ്റുകളിൽ ലിസ്റ്റ് 1ലാൻഡ് verification & ekyc ചെയ്യതവരും list 2 ലാൻഡ് verification മാത്രം ചെയ്യത്തവരും ലിസ്റ്റ് 3 ekyc ചെയ്യത്തവരും ആണ്.
ഈ ആളുകൾ ആധാറും പുതിയ നികുതിശീട്ടും അധാർ ലിങ്ക് ചെയ്ത മൊബൈലുമായി മേൽ പറഞ്ഞ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് തിരുവമ്പാടി കൃഷി ഓഫീസർ അറിയിക്കുന്നു.



