KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

​കോടഞ്ചേരിയിൽ അത്യാധുനിക വെറ്ററിനറി ക്ലിനിക്കൽ ലാബ് വരുന്നു ക്ഷീരമേഖലയ്ക്ക് പുത്തനുണർവ്.

കോടഞ്ചേരി: വളർത്തുമൃഗങ്ങൾക്കും കന്നുകാലികൾക്കും മികച്ച ചികിത്സയും കൃത്യമായ രോഗനിർണയവും ലഭ്യമാക്കാൻ ലക്ഷ്യമിട്ട് കോടഞ്ചേരി സർക്കാർ വെറ്ററിനറി ആശുപത്രിയോട് ചേർന്ന് ആധുനിക വെറ്ററിനറി ക്ലിനിക്കൽ ലാബ് സജ്ജമാക്കുന്നു. നിലവിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലും പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കിലും ഉള്ളതുപോലെയുള്ള വിപുലമായ ലാബ് സൗകര്യങ്ങളാണ് ഇവിടെയും ഒരുങ്ങുന്നത്.പശുക്കളിൽ രക്തത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്ന തൈലേറിയഎന്ന ഏകകോശ പരാദം മൂലമുണ്ടാകുന്ന മാരകമായ ഒരു അസുഖമാണിത്. കർഷകർക്കിടയിൽ ഇത് സൈലേറിയ അല്ലെങ്കിൽ തൈലേറിയോസിസ് എന്ന പേരിൽ അറിയപ്പെടുന്നു. നാടൻ പശുക്കളെ അപേക്ഷിച്ച് ഉയർന്ന ഉൽപാദനശേഷിയുള്ള സങ്കരയിനം പശുക്കളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. നിലവിൽ പശുക്കൾ ഈ രോഗം മൂലം വീണു പോയാലും അവയെ താങ്ങി നിർത്തുന്ന കൗ ലിഫ്റ്റ് സൗകര്യവും ഇവിടെ ലഭ്യമാണ്. കർഷകർക്ക് സൗജന്യമായി വീട്ടിലെത്തിച്ച് പശുക്കളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള സൗകര്യം ആദ്യമായി നടപ്പാക്കിയത് കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കൗ ലിഫ്റ്റ് സ്ഥാപിച്ചതും ഈ മൃഗാശുപത്രിയാണ്.​പദ്ധതിക്കായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി കോടഞ്ചേരി പഞ്ചായത്ത് അഞ്ചുലക്ഷം രൂപയും വകയിരുത്തി. എച്ച്.എം.സി. മുഖേന ലാബിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കാനാണ് തീരുമാനം. ​ആശുപത്രിയുടെ പഴയ കെട്ടിടത്തിലാണ് ലാബ് സജ്ജീകരിക്കുന്നത്. ഈ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ ഇല്ലെന്ന് പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. 32 സെന്റ് വിസ്തൃതിയുള്ള ആശുപത്രിക്ക് ചുറ്റുപാടും മതിയായ സ്ഥലസൗകര്യവുമുണ്ട്. കോടഞ്ചേരി വെറ്ററിനറി ആശുപത്രിക്ക് കീഴിൽ രണ്ട് സബ് സെന്ററുകളും, ഡിസ്പെൻസറിക്ക് കീഴിൽ ഒരു സബ് സെന്ററുമുണ്ട്. ഇവയുടെയെല്ലാം പരിധിയിലായി രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 12 ജീവനക്കാരാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്. ​മലയോര മേഖലയിലെ കർഷകർക്ക് വലിയ ആശ്വാസം​ലാബ് യാഥാർഥ്യമാകുന്നതോടെ കോടഞ്ചേരിക്ക് പുറമെ പുതുപ്പാടി, തിരുവമ്പാടി, ഓമശ്ശേരി, താമരശ്ശേരി, കൂടരഞ്ഞി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ ജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വളർത്തുമൃഗങ്ങളുടെ പരിശോധനകൾക്കായി ദൂരസ്ഥലങ്ങളിലെ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഇതുവഴി സാധിക്കും. ​പാൽ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന മലയോര മേഖലയിലെ ക്ഷീരകർഷകർക്ക് പരിശോധനകൾക്കായുള്ള വലിയ സാമ്പത്തികച്ചെലവും സമയനഷ്ടവും ഒഴിവാക്കാൻ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ വ്യക്തമാക്കി. കൃത്യമായ രോഗനിർണയത്തിലൂടെ അനുയോജ്യമായ ചികിത്സ ഉറപ്പാക്കാനും രോഗപ്പകർച്ച തടയാനും പുതിയ ലാബ് സഹായകരമാകുമെന്ന് കോഴിക്കോട് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ.എം. മനോജ് ലാൽ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com