LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം-2026: ക്രിക്കറ്റ് മത്സരത്തോടെ ഗ്രാമപഞ്ചായത്ത് തല മൽസരത്തിന് തുടക്കം കുറിച്ചു.

പുന്നക്കൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം-2026-ന്റെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ആവേശകരമായ ക്രിക്കറ്റ് മത്സരത്തോടെ പുന്നക്കൽ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യുവജനങ്ങളിൽ കായിക വാസന വളർത്തുന്നതിനും കലാ-കായിക പ്രതിഭകളെ കണ്ടെത്തുന്നതിനുമായി സംഘടിപ്പിച്ച കേരളോത്സവത്തിന്റെ തുടക്കം കുറിച്ചുള്ള ക്രിക്കറ്റ് മത്സരത്തിൽ നിരവധി ടീമുകൾ ആവേശത്തോടെ പങ്കെടുക്കുകയും കായികപ്രേമികൾ വലിയ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത പി.ആർ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫിറോസ് ഖാൻ, വാർഡ് അംഗങ്ങളായ പ്രീതി രാജീവ്, ജോഷി പുല്ലുകാട്ടിൽ, സോണി മണ്ഡപത്തിൽ, സജ്ന മുഹമദാലി, അഖിൽ കുമാർ, രതീഷ്, പ്രശാന്ത് സംസാരിച്ചു. കായിക സംഘാടകർ, വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ സന്നിഹിതരായിരുന്നു. എട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റിലെ ഫൈനൽ മൽസരത്തിൽ സൺഡേ ബാച്ച് പുന്നക്കൽ- അജ്മി നൈറ്റ് റൈഡേഴ്സ് തിരുവമ്പാടിയെ പരജയപ്പെടുത്തി കപ്പ് നേടി.കേരളോത്സവത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ കലാ-കായിക മത്സരങ്ങൾ പഞ്ചായത്തിന്റെ വിവിധ വേദികളിലായി നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com