KERALA NEWS

യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു; അവിചാരിത മരണം പുതിയ ചിത്രം റിലീസാകാനിരിക്കെ

കൊച്ചി:യുവ സംവിധായകൻ കുറവിലങ്ങാട് ചിറത്തിടത്തിൽ മനു ജെയിംസ് (31) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അഹാന കൃഷ്ണകുമാർ, അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയവർ അഭിനയിച്ച ‘നാൻസി റാണി’ എന്ന ചിത്രത്തിന്റെ സംവിധായാകനാണ്. ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത മരണം.

2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ‘ഐ ആം ക്യുരിയസ്’ എന്ന ചിത്രത്തിലൂടെ ബാല താരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് മേഖലകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. കുറവിലങ്ങാട് ചിറത്തിടത്തിൽ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂർ പ്ലാത്തോട്ടത്തിൽ സിസിലി ജെയിംസിന്റെയും മകനാണ്. കണ്ടനാട് പിട്ടാപ്പിള്ളിൽ നൈന മനു ജെയിംസ് ആണ് ഭാര്യ. സഹോദരങ്ങൾ മിന്ന ജെയിംസ്, ഫിലിപ്പ് ജെയിംസ്. സഹോദരി ഭർത്താവ്: കരിമണ്ണൂർ കുറ്റിയാട്ട്മാലിൽ നവീൻ ജെയിംസ്. സംസ്കാരം ഞായറാഴ്ച കുറവിലങ്ങാട് വച്ച് നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com