തിരുവമ്പാടി പഞ്ചായത്തിൽ പച്ചക്കറിത്തൈ വിതരണം ആരംഭിച്ചു.

തിരുവമ്പാടി : ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പച്ചക്കറിത്തൈ വിതരണ പദ്ധതിക്ക് തുടക്കമായി. തിരുവമ്പാടി അഗ്രോ സർവീസ് സെന്ററിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് തൈകൾ വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.3,81,810 രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ പഞ്ചായത്തിലെ 19 വാർഡുകളിലായി അപേക്ഷ സമർപ്പിച്ച മുഴുവൻ ഗുണഭോക്താക്കൾക്കും പച്ചക്കറിത്തൈകൾ വിതരണം ചെയ്യും. വാർഡ് തലത്തിൽ അതത് മെമ്പർമാരുടെ നേതൃത്വത്തിലായിരിക്കും വിതരണം നടത്തുകയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത പി.ആർ. അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് വാഴെപ്പറമ്പിൽ, മെമ്പർമാരായ ജോഷി പുല്ലുകാട്ടിൽ, മറിയാമ്മ ബാബു, ബിജു എണ്ണാർമണ്ണിൽ, സോണി മണ്ഡപത്തിൽ, തിരുവമ്പാടി കൃഷി ഓഫീസർ ആർ. വിഷ്ണു എന്നിവർ പ്രസംഗിച്ചു.



