LOCAL NEWS

മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാർ

കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കിനാലൂരിൽ ഉഷാ സ്കൂൾ സ്പോർട്സ് ഗ്രൗണ്ടിൽ വച്ച് നടന്ന കോഴിക്കോട് ജില്ലാ ജൂനിയർ ആൻഡ് സീനിയർ മീറ്റിൽ മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാംപാറ 259.5 പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി.

164 പോയിന്റുകൾ നേടി ജോർജിയൻ സ്പോർട്സ് അക്കാദമി കുളത്തുവയൽ രണ്ടാം സ്ഥാനത്തും അപ്പക്സ്ഇഗ്ലീഷ് മീഡിയം സ്കൂൾ 109.5 പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്തും എത്തി. സമാപന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ് മുഖ്യാതിഥി യായി ട്രോഫികൾ വിതരണം ചെയ്തു. വി കെ തങ്കച്ചൻ, ജില്ലാ സെക്രട്ടറി കെഎം ജോസഫ്, ടി എം അബ്ദുറഹ്മാൻ, നോബിൾ കുര്യാക്കോസ്, പിടി അഗസ്റ്റിൻ, സോമൻ പി കെ, അനുപമ ജോസഫ്, സി ടി ഇല്യാസ്, ഇബ്രാഹിം ചീനിക്കാ, എബിമോൻ ജോസഫ് എന്നിവർ ആശംസകൾ നേർന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com