
മുക്കം : കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. മുക്കം മുനിസിപ്പലിറ്റിയിലെ മുണ്ടോട്ടുപൊയിൽ അയഞ്ചേറ്റ്മുക്ക് ഭാഗത്ത് വാടകക്ക് താമസിക്കുന്ന പാലക്കാട് കുത്തന്നൂർ ചിമ്പുക്കാട് പുല്ലാനിക്കാട് ഷജിൽ (33) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന യുവതിക്ക് സാരമായി പരിക്കേറ്റു. മുക്കം ഹോസ്പിറ്റല്‍ ജംഗ്ഷിനല്‍ ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപടം. മുക്കം ഭാഗത്തുനിന്നും ഓമശ്ശേരി ഭാഗത്തേക്ക് വന്ന കാര്‍ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു.ജെസിബി ഓപ്പറേറ്ററാണ് മരിച്ച ഷജിൽ



