LOCAL NEWS

തിരുവമ്പാടിയിൽ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത സ്ക്വാഡ് പരിശോധന നടത്തി.

തിരുവമ്പാടി: ‘ഹെൽത്തി കേരള ‘ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള എൻഫോയ്സ്മെന്റ് സ്ക്വാഡ് തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ, പൊന്നാങ്കയം തിരുവമ്പാടി, എന്നീ പ്രദേശങ്ങളിലെ കൂൾബാറുകൾ, ബേക്കറികൾ, ഹോട്ടലുകൾ , മത്‌സ്യ-മാംസ വില്‌പനശാലകൾ മറ്റു ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

ശുചിത്വ – മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതും പുകയില നിയന്ത്രണ നിയമപ്രകാരം മുന്നറിയിപ്പ് ബോർഡ് ഇല്ലാതെയും പ്രവർത്തിച്ച എട്ട് സ്ഥാപനങ്ങളിൽ നിന്നും പിഴയിടാക്കി.
ഓടയിലേക്ക് മലിന ജലം ഒഴുക്കി പൊതുജനാരോഗ്യത്തിന് ഭീഷണിയായി പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രത്യേക സാഹചര്യത്തിൽ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നവർ ശുചിത്വ മാനദണ്ഡം നിർബന്ധമായും പാലിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.വി പ്രിയയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ സൂപ്രണ്ട് സി.എം റീന ,എസ് എം അയന , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി പി മുഹമ്മദ് ഷമീർ , കെ ഷാജു, മുഹമ്മദ് മുസ്തഫ ഖാൻ , യു.കെ.മനീഷ , ശരണ്യ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com